പത്തനംതിട്ട: അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. സംഭവത്തിൽ ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കാര്‍ തെറ്റായ ദിശയിൽ വന്ന് അമിതവേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും. കാര്‍ പൂര്‍ണമായും തകരുകയും ചെയ്തു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു