കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
മണ്ണാർക്കാട് സ്വദേശികളായ പെരുമ്പാടാരി കോഴിക്കോട്ടിൽ അഖിൽ (30),നായടിക്കുന്ന് മാടക്കടവ് നിസാർ (29) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ അഖിലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.