കറുകച്ചാൽ: മാന്തുരുത്തിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ കാരുവേലിയിൽ പുത്തൻപുരയ്ക്കൽ തങ്കപ്പൻ(അനിയൻ) മകൻ ഗോപി കൃഷ്ണൻ (24) ആണ് മരിച്ചത്. ചൊവ്വ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. കറുകച്ചാലിൽ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു യുവാവ്. മാന്തുരുത്തികവലയിൽ വെച്ച് യുവാവിൻ്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Recent Comments
No comments to show.
Popular Posts
June 19, 2025
സ്കൂൾ വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു.
June 19, 2025
വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു
June 19, 2025