കോഴിക്കോട് അന്യ സംസ്ഥാന തൊഴിലാളിയിൽ നിന്നും കഞ്ചാവ് പിടികൂടി

മുക്കം :അന്യ സംസ്ഥാന തൊഴിലാളിയിൽ നിന്നും കഞ്ചാവ് പിടികൂടി.
മുക്കം മുത്താലത്ത് വെച്ച് വെസ്റ്റ് ബംഗാൾ മാൽഡ ജില്ലയിലെ മഹേന്ദ്രപൂർ സ്വദേശി ഹസ്സൻ അലിയിൽ നിന്നാണ് കുന്നമംഗലം എക്സൈസ്
1.334 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരിക്കുന്നത് .
എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേയ്‌ഡ് ടി കെ നിഷിൽ കുമാറും സംഘവും നടത്തിയ നൈറ്റ് പെട്രോളിങ്ങിനിടെ മുത്താലം അങ്ങാടിയിൽ സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും
പ്രതി ഒഡീഷയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചാത്തമംഗലം ,എൻ ഐ ടി ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.