വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

സുൽത്താൻബത്തേരി: ബത്തേരിയിൽ കോളേജ് വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി. വിദ്യാർത്ഥികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പൊലീസ് കഞ്ചാവ് അടങ്ങിയ മിഠായി കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്ത മിഠായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാർഥികൾ കഞ്ചാവ് മിഠായി വില്പന നടത്തിയെന്ന് വിദ്യാർഥികൾ മൊഴി നൽകി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തു.