x
NE WS KE RA LA
Crime Kerala

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ
  • PublishedMarch 14, 2025

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി കോളജ് നാലം​ഗ അധ്യാപക സമിതിയെ നിയോ​ഗിക്കുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. കൂടാതെ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തിരിക്കുന്നത്.

എന്നാൽ ഹോസ്റ്റൽ മുറിയിൽ റെയ്‌ഡ്‌ നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്നും. തന്‍റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ലായിരുന്നു. ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നിൽക്കുകയായിരുന്നുവെന്നും തന്റെ മുറിയിൽ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞുവെന്നും. യൂണിയന്‍ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *