നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു; ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം ചൂടുപിടിക്കുന്നു .അതുപോലെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത് പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ് ഏറ്റവും പുതിയ ചർച്ച.
.വരും ദിവസങ്ങളിൽ സ്റ്റാർ ക്യാമ്പയിനെയ്സ് അടക്കം മണ്ഡലത്തിൽ എത്തും. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു പ്രചാരണ തുടക്കം. ഇവ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കുടുംബയോഗങ്ങളാണ് മുന്നണികളുടെ പ്രചാരണോപാധി.അയൽപക്കത്തുള്ളവരെ ഒന്നിച്ചിരുത്തി, വിശദീകരണത്തിന് അഖിലേന്ത്യാ നേതാക്കൾ മുതൽ മന്ത്രിമാർ വരെയുണ്ട്.
കരുളായി പഞ്ചായത്തിലെ അമ്പലക്കുന്ന് വാർഡിലെ യുഡിഎഫ് കുടുംബയോഗത്തിൽ പ്രസംഗിക്കാനെത്തിയത് കെ മുരളീധരൻ ആണ്. സർക്കാരിനേയും ഇടതുമുന്നണിയേയും കടന്നാക്രമിച്ച് തുടക്കം. വന്യ ജീവി ശല്യം വ്യാപകമായ കരുളായിയിൽ ജനവികാരം അറിഞ്ഞാണ് പ്രസംഗം നടത്തിയത്.