കാലിക്കറ്റ് ബൈക്കേഴ് ക്ലബ്ബ് വയനാട് ചുരം ചലഞ്ച് ഫെബ്രുവരി 9-ന്

കോഴിക്കോട് : കാലിക്കറ്റ് ബൈക്കേഴ് ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ വയനാട് ചുരം ചലഞ്ചിന്റെ 4000 സീസൺ ഫെബ്രുവരി 9-ന് നടക്കും. എലൈറ്റ്, മാസ്റ്റേഴ്‌സ്, വുമൺ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്പോൺസറായ സൈലെത്തിന്റെ എരഞ്ഞിപ്പാലത്തെ പ്രധാന ക്യാമ്പസിൽ വെച്ച് ഞായറാഴ്ച രാവിലെ 6 മണിക്ക് പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും. ത്സരത്തിൽ വിജയിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ വയനാട് ലക്കിടിയിലുള്ള റിസോർട്ട് ബർസാത്തി റാഞ്ചസിൽ വെച്ച് ക്ലോസിംഗ് സെറിമണിയും പുരസ്കാര വിതരണവും നടത്തുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ റിയാസ്, ദീപക്, മുഹമ്മദ് ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു