x
NE WS KE RA LA
Accident National

തീർത്ഥാടകരുമായി സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം; 36 പേർക്ക് പരിക്ക്

തീർത്ഥാടകരുമായി സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം; 36 പേർക്ക് പരിക്ക്
  • PublishedJuly 5, 2025

ജമ്മു : ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയിരുന്ന ബസുകൾ ആണ് കൂട്ടിയിടിച്ചിരിക്കുന്നത്ത്. 36 തീർത്ഥാടകർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ റംബാനിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

നാല് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജമ്മു ഭഗവതി നഗറിൽ നിന്ന് തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകൾ. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ബസുകളിൽ ഒന്നിന്റെ ബ്രേക്ക് തകരാറിലായതാണ് കൂട്ടിയിടിക്ക് കാരണമെന്നും അധികൃതർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *