x
NE WS KE RA LA
Accident Kerala

ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്കേറ്റു.

ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്കേറ്റു.
  • PublishedMarch 20, 2025

കൊച്ചി: ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്ക്. ടാങ്കറിൻ്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത് .

പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻ്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസിടിക്കുകയായിരുന്നു. ഒപ്പം ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ബസ് മാത്രമാണ് ആദ്യ ഘട്ടത്തിൽ റോഡിനരികിലേക്ക് മാറ്റിയിടാൻ സാധിച്ചത്. റോഡരികിൽ ഒഴിഞ്ഞ ഇടത്തേക്ക് ടാങ്കർ ലോറി മാറ്റാനായി ക്രെയിനെത്തിച്ച് ശ്രമം തുടരുകയാണ്.

അപകടത്തിൽ 3 പേർക്ക് സാരമായ പരുക്കേറ്റു. വാഹനത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്ത് എത്തിച്ചു. സ്ഥലത്ത് പോലീസ്, ഫയർ ഫോഴ്സ് എന്നിവർ രക്ഷാ പ്രവർത്തനം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *