കോട്ടയം: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് സംഭവം. അപകടത്തിൽ മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു. ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Recent Posts
- തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ആർഎഎഫ് റൂട്ട് മാർച്ച് നടത്തി
- ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന: എം മുകേഷ്
- ഇന്ത്യയ്ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്
- നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പം; ശശി തരൂർ
- വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
Recent Comments
No comments to show.