x
NE WS KE RA LA
Uncategorized

വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
  • PublishedJanuary 13, 2025

കോഴിക്കോട്: വടകര അക്ളോത്ത് നട ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ചോറോട് സ്വദേശി ചന്ദ്രനാണ് (62) മരിച്ചത്. രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്.

പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും മൊബൈൽ ഫോണും കത്തും കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *