ബുംമ്രയും രോഹിത് ശര്‍മയും തിരിച്ചെത്തും; ഇന്ന് ആര്‍സിബിയെ നേരിടും

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നാല് കളിയില്‍ മൂന്നിലും തോറ്റ മുംബൈ ഇന്ത്യന്‍സ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പരിക്കുമൂലം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ ഈ മത്സരത്തില്‍ തിരിച്ചെത്തും. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയും ഏറെക്കാലത്തിന് ശേഷം തിരിച്ചെത്തും.
മറുവശത്ത് ആദ്യ രണ്ട് കളി ജയിച്ച് ഏറെ പ്രതീക്ഷ നല്‍കിയ ആര്‍സിബിക്ക് ഗുജറാത്തിനെതിരായ തോല്‍വി നിരാശ നല്‍കിയിരുന്നു. ഗുജറാത്തിനോട് എട്ടുവിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. ഏതായാലും വിരാട് കോഹ്ലി അടക്കമുള്ള ബാറ്റര്‍മാരുടെ ഫോമില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ജോഷ് ഹേസല്‍വുഡ് ഭുവനേശ്വര്‍കുമാര്‍, യഷ് ദയാല്‍ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്