എരുമപ്പെട്ടി ഭരണിവേല ; എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു

തൃശൂർ: എരുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു. ഈ സമയം ആളുകളും പരിഭ്രാന്തരായി ചിതറിയോടി.
ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളക്കുകയായിരുന്നു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.