x
NE WS KE RA LA
Uncategorized

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പേരിൽ ക്രൂര മർദനം; മലപ്പുറത്ത് ഡി​ഗ്രി വിദ്യാർത്ഥിയെ മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പേരിൽ ക്രൂര മർദനം; മലപ്പുറത്ത് ഡി​ഗ്രി വിദ്യാർത്ഥിയെ മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍
  • PublishedFebruary 7, 2025

മലപ്പുറം: തിരുവാലിയിൽ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരിൽ ക്രൂര മർദനം. ഡി​ഗ്രി വിദ്യാർത്ഥിയെ മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാ​ഗിം​ഗിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരിക്കുന്നത്. സംഭവത്തിൽ പല്ലുകള്‍ തകര്‍ന്നുവെന്നും. ഒപ്പം മുഖത്ത് ഗുരുതരപരിക്കേൽക്കുകയും. തലയിലും പുറത്തും അടിച്ചെന്നും ഷാനിദ് വ്യക്തമാക്കി.

സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരിക്കേറ്റത്. താക്കോലുകൊണ്ടുള്ള കുത്തേറ്റ് കവിളില്‍ ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. ഷാനിദിന്‍റെ ശരീരത്തിലുടനീളം പരിക്കുണ്ട്. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *