x
NE WS KE RA LA
Crime

വീട്ടിൽ കയറി യുവതിയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ .

വീട്ടിൽ കയറി യുവതിയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ .
  • PublishedMay 8, 2025

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കടന്നു സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിറവിളാകം സ്വദേശികളായ അപ്പൂസ് (21), വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.മറ്റൊരാൾ ഒളിവിലാണ് . വിഴിഞ്ഞം തെന്നൂർകോണം സ്വദേശിനിയുടെ വീട് കയറി ആക്രമിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
സംഭവത്തിൽ പിടിയിലായ അപ്പൂസിന്‍റെ സഹോദരൻ പപ്പൂസ് ആണ് ഒളിവിൽ പോയത് . വീടിന്‍റെ ഗേറ്റ് ചവിട്ടി തുറന്ന് അകത്ത് കടന്ന സഹോദരങ്ങൾ ഉൾപ്പെട്ട മൂന്നംഗ സംഘം സ്ത്രീയെ മർദ്ദിക്കുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം വീടിന് സമീപം വന്ന് അസഭ്യം വിളിച്ചത് വിലക്കിയതിലുള്ള മുൻ വൈരാഗ്യം കാരണമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *