x
NE WS KE RA LA
Uncategorized

ബ്രൂവറി : അഴിമതി എന്ത് എന്ന് പ്രതിപക്ഷം പറയുന്നില്ല : എം ബി രാജേഷ്

ബ്രൂവറി : അഴിമതി എന്ത് എന്ന് പ്രതിപക്ഷം പറയുന്നില്ല : എം ബി രാജേഷ്
  • PublishedJanuary 24, 2025

കോഴിക്കോട്: ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്താണ് അഴിമതി എന്ന് ഇതുവരെ പ്രതിപക്ഷം പറയുന്നില്ലെന്നും. നിയമസഭയിൽ മുഖ്യമന്ത്രി കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്നും മന്ത്രി ആരാഞ്ഞു.

മുമ്പ് പറ‍ഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. അഴിമതി പൊളിഞ്ഞതു പോലെ ജലചൂഷണകഥയും പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *