x
NE WS KE RA LA
Uncategorized

ബ്രൂവറി അഴിമതി: മുഖ്യമന്ത്രിയുടെ അറിവോടെ; സി പി ഐ ഒളിച്ച് കളിക്കുന്നു: ചെന്നിത്തല

ബ്രൂവറി അഴിമതി: മുഖ്യമന്ത്രിയുടെ അറിവോടെ; സി പി ഐ ഒളിച്ച് കളിക്കുന്നു: ചെന്നിത്തല
  • PublishedJanuary 24, 2025

കോഴിക്കോട് : ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്നും.കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടിയുടെ പദ്ധതി കൊണ്ട് വരുന്നുവെന്നും. പാലക്കാട്‌ ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുണ്ടെന്നും. എഥനോൾ നിർമ്മാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്നും. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഇതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നുവെന്നും . വീരേന്ദ്ര കുമാറിന്റെ പാർട്ടി നിലപാട് പറയണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഐ, ആർജെഡി നിലപാട് പറയണമെന്നും. ടാറ്റക്കും ബിർളക്കും എതിരെ കമ്യൂണിസ്റ് സമരം ചെയ്‌തത് പിണറായി മറന്നുവെന്നും . പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും ചെന്നിത്തല ആരോപിച്ചു.

വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായി പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *