ബ്രൂവറി : എതിർത്ത് പ്രാദേശിക സി പി ഐ നേതൃത്വം ; മറി കടക്കാൻ ചർച്ചയുമായി സി പി എം

പാലക്കാട്: ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ രംഗത്ത്. കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നും എന്നിട്ട് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വ്യക്തമാക്കി. കുടിവെള്ള പ്രശ്നം ഉണ്ടെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട് ഗൗരവമായി എടുക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരിക്കുന്നത്.
ബ്രൂവറിയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന പ്രശ്നങ്ങൾ എൽഡിഎഫ് യോഗത്തിൽ സി പി ഐ ഉന്നയിക്കും . വിഷയം എൽഡിഎഫ് നേതൃത്വവുമായി സംസാരിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
അനുമതി നൽകണമെന്ന് നിർദേശത്തെ പിന്തുണക്കണമോ എന്ന് മന്ത്രിമാർ ചോദിക്കുകയും. പ്രശ്നമില്ലെന്ന് മന്ത്രിമാർക്ക് നേതൃത്വം മറുപടി നൽകുകയും ചെയ്തു. പദ്ധതിയെ ഗൗരവത്തിൽ സമീപിച്ചില്ലെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ സ്വയം വിമർശനം ഉയർന്നു. ഇതിന് യോഗത്തിൽ മന്ത്രിമാർ വിശദീകരണം നൽകി. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയാണ് പദ്ധതിയെ പിന്തുണച്ചതെന്നും ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് എക്സൈസ് മന്ത്രി പറഞ്ഞിരുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു.