x
NE WS KE RA LA
Kerala Politics

ബ്രൂവറി വിഷയം ; ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി.

ബ്രൂവറി വിഷയം ; ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി.
  • PublishedFebruary 21, 2025

പാലക്കാട്: ബ്രൂവറിക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ച് കൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. ഒപ്പം മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയിൽ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി വ്യക്തമാക്കി.

സർക്കാർ ഒയാസിസിന് വേണ്ടി എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും . എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *