x
NE WS KE RA LA
Uncategorized

ബ്രൂവറി വിവാദം : പിന്നിൽ അന്യ സംസ്ഥാന സ്പിരിറ്റ് ലോബി ; സ്പിരിറ്റ് ഉൽപ്പാദനം ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ

ബ്രൂവറി വിവാദം : പിന്നിൽ അന്യ സംസ്ഥാന സ്പിരിറ്റ് ലോബി ; സ്പിരിറ്റ് ഉൽപ്പാദനം ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ
  • PublishedJanuary 21, 2025

പാലക്കാട് : ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ രംഗത്ത് . ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ലെന്നും സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു . മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ് അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും.

8 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി അതിനുണ്ടെന്നും. ഓരോ സീസണിലും പെയ്യുന്ന മഴയിൽ നിന്ന് വെള്ളം ശേഖരിച്ച് അത് നിറയുമ്പോൾ പുറത്തുവിടും. അതിൽ നിന്ന് മദ്യ ഉൽപ്പാദനത്തിന് യഥേഷ്ടം വെള്ളം ലഭിക്കുമെന്നും ജലചൂഷണം ഉണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഉൽപാദിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. സർക്കാർ അംഗീകൃത 8 ഡിസ്റ്റലറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ എൽഡിഎഫ്,യുഡിഎഫ് ഭരണകാലങ്ങളിൽ ആരംഭിച്ചതാണെന്നും . ഒയാസിസ് സ്ഥലവും പ്രൊജക്ടും സർക്കാറിന് സമർപ്പിച്ചു . അതിനാൽ അവർക്ക് അനുമതി നൽകി എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *