x
NE WS KE RA LA
Uncategorized

ബ്രൂവറി വിവാദം; പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ബ്രൂവറി വിവാദം; പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
  • PublishedJanuary 23, 2025

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

പദ്ധതി വന്നാൽ പ്രദേശവാസികൾക്ക് വെള്ളംമുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢ ലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗോവിന്ദൻ മറുപടി നൽകിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമ൪ശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ എംവി ഗോവിന്ദൻ പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *