നിഗൂഢതകളോടെ ‘ബോഗയ്ൻവില്ല’; അമല്‍ നീരദ് പ്രൊഡക്ഷൻസ് പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി
ഭീഷ്മപർവ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗയ്ൻവില്ല’. പതിനൊന്ന് വർഷങ്ങള്‍ക്ക് ശേഷം ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.ഇപ്പോഴിതാ ഒരുപാട് നിഗൂഢതകളും സസ്‌പെൻസും നിറച്ച് അമല്‍ നീരദ് പ്രൊഡക്ഷൻസ് ‘ബോഗയ്ൻവില്ല’ ട്രൈലെർ പുറത്ത് വിട്ടിരിക്കുകയാണ്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സൂര്യകാന്തി തോട്ടത്തിനിടയിലൂടെ തിരിഞ്ഞ് നോക്കി പേടിച്ചോടുന്ന ജ്യോതിർമയി. പെട്ടെന്ന് ഞെട്ടി ജ്യോതിർമയി കണ്ണ് തുറക്കുന്നു. എന്തെങ്കിലും സ്വപനം കണ്ടോ എന്ന് കുഞ്ചാക്കോ ബോബൻ ചോദിക്കുന്നു. ഇങ്ങനെയാണ് ട്രൈലെർ തുടങ്ങുന്നത്. നിരവധി സസ്പെന്സുകള് നിറച്ചുള്ള ഒരു ക്രൈം ത്രില്ലർ എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാജോ ജോസിന്റെ മറ്റൊരു കഥയാണ് ഇപ്പോള്‍ സിനിമയാവുന്നത്. ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.