തിരുവനന്തപുരം: വർക്കലയിൽ അതിർത്തി തർക്കത്തിനിടെ യുവാവിനും അഭിഭാഷകനും മർദനമേറ്റു. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. അജിൻ പ്രഭയ്ക്കാണ് മർദനമേറ്റിരിക്കുന്നത്. കൂടാതെ രക്ഷിക്കാൻ ശ്രമിച്ച കൃഷ്ണദാസ് എന്നയാൾക്കും മർദനമേറ്റു. ചെറുന്നിയൂർ സ്വദേശികളായ ജയേഷ് ,ജഗദീഷ് എന്നിവരാണ് മർദിച്ചത്.