x
NE WS KE RA LA
Kerala

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്
  • PublishedApril 22, 2025

എറണാകുളം: കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം. സംഭവത്തിൽ കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

സംഭവത്തിൽ ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ചേരുന്ന ദിവസമായ ഇന്ന് തന്നെ ഇമെയിൽ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് കാണുന്നത് . കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *