കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

കൊച്ചി: കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം വന്നത്. കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി സ്ഥലത്തെത്തി.
ഇൻഫോപാർക്ക് പോലീസിന്റെയും സി എസ് എഫിന്റെയും നേതൃത്വത്തിലാണ് കേന്ദ്രീയഭവനിൽ പരിശോധന നടത്തിയത്. ഇരുവിഭാഗത്തിന്റെയും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഇന്നത്തെ ദിവസം അവധിയും നൽകി.