x
NE WS KE RA LA
Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലും, രാജ്ഭവനിലും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയുടെ ഓഫീസിലും, രാജ്ഭവനിലും ബോംബ് ഭീഷണി; പരിശോധന ആരംഭിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
  • PublishedApril 28, 2025

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കമ്മീഷണർക്കും ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സംഭവത്തിൽ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.

എന്നാൽ അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും കണ്ടെത്താനായിട്ടില്ല. നിരന്തരമായി തലസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *