x
NE WS KE RA LA
National

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • PublishedMay 9, 2025

ഭോപ്പാൽ: ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഹ്മദാബാദ് – കൊൽക്കത്ത എക്സ്പ്രസിലാണ് സംഭവം. മദ്ധ്യപ്രദേശിലെ സാഗർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ശുചിമുറിയിൽ ഒരു യാത്രക്കാരൻ മൃതദേഹം കണ്ടത്. ഇയാൾ ടിടിഇയെ വിവരം അറിയിക്കുകയും. ടിടിഇയാണ് ട്രെയിൻ മാനേജർക്കും സംസ്ഥാന റെയിൽവെ പൊലീസിനും വിവരം കൈമാറിയത്. പിന്നീട് ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.

ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിലെ ശുചിമുറിയിലാണ്‌ മൃതദേഹം ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2.10ന് ട്രെയിൻ സാഗർ സ്റ്റേഷനിലെത്തിയപ്പോൾ സംസ്ഥാന റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേന എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോച്ചിൽ കയറി പരിശോധിച്ച് മൃതദേഹം ട്രെയിനിൽ നിന്ന് പുറത്തിറക്കി. ഫോറൻസിക് ഉദ്യോഗസ്ഥരെ ട്രെയിനിൽ എത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. 30നും 35നും ഇടയിൽ പ്രായമുള്ള യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മൃതദേഹം പരിശോധിച്ചപ്പോഴും എന്തെങ്കിലും തിരിച്ചറിയൽ രേഖകളോ യാത്ര ചെയ്യാനുള്ള ടിക്കറ്റോ ഇയാളിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവെ സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *