കണ്ണൂരിൽ ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കോടോളിപ്രം സ്വദേശി ഗണേഷ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ മീൻകുന്ന് കള്ളക്കടപ്പുറം ഭാഗത്താണ് രണ്ട് യുവാക്കളെ കടലിൽ കാണാതായത്. കണ്ണൂര്‍ നീര്‍ക്കടവില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. കടലില്‍ ഒഴുകി നടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ മൃതദേഹം കടപ്പുറത്തെത്തിക്കുകയായിരുന്നു.
കൂടാതെ കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.