x
NE WS KE RA LA
Kerala

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • PublishedMay 16, 2025

കല്‍പ്പറ്റ: പനമരത്ത് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതോത്തുവയല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെ കാണാതായ വകയാട്ട് ഉന്നതിയിലെ സത്യന്റെ മകന്‍ സഞ്ജുവിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഞ്ജു തളര്‍ന്ന് പുഴയിലേക്ക് വിഴുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാര്‍ മാനന്തവാടി ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും . ഫയര്‍ഫോഴ്‌സിനെ കൂടാതെ സന്നദ്ധ സംഘടനയായ പനമരം സി എച്ച് റസ്‌ക്യൂ, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത തിരച്ചിലില്‍ രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തും മീന്‍പിടിക്കാനായി പുഴയിലുണ്ടായിരുന്നുവെന്ന് പറയുന്നു. സുഹൃത്താണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *