x
NE WS KE RA LA
Kerala

ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • PublishedDecember 7, 2024

പത്തനംതിട്ട : ഋഷികേശിലെ ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോന്നി സ്വദേശി ആകാശിന്റെ (27) മൃതദേഹം കണ്ടെത്തി. കഴിഞ്ഞമാസം 27നാണ് ആകാശിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. എസ് ഡി ആർ എഫ് സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ആകാശിനെ കണ്ടെത്താനായില്ലായിരുന്നു.

നദിയിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിൽ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നതിനാൽ തിരച്ചിൽ നിർത്തിവെക്കുന്ന സാഹചര്യവും ഉണ്ടായി. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ആകാശ് ഋഷികേശലെത്തുന്നത്. ആകാശ് ഉൾപ്പടെ 39 പേരാണ് ഋഷികേശിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *