കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയൻ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തിൽ വെച്ചാണ് സംഭവം ഉണ്ടായത്. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം. നേവിയും ഫയർഫോഴ്സും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.