കോഴിക്കോട് മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

കോഴിക്കോട്: മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. . സംഭവത്തിൽ കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52)ആണ് മരിച്ചത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ – കൂടരഞ്ഞി റോഡിന് സമീപത്തുള്ള തോട്ടി ഇന്ന് രാവിലെയോടെ നാട്ടുകാരാണ് അച്യുതന്റെ മൃതദേഹം കണ്ടത്
തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.