x
NE WS KE RA LA
Kerala

ഉള്ളിയേരി മാതാം തോട്ടിൽ തലകീഴായി മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

ഉള്ളിയേരി മാതാം തോട്ടിൽ തലകീഴായി മൃതദേഹം; ആളെ തിരിച്ചറിഞ്ഞു
  • PublishedJune 2, 2025

അത്തോളി : ഉള്ളിയേരി ഈസ്റ്റ് മുക്കിൽ തണൽ ഡയാലിസിസ് സെന്ററിന് സമീപം ഒരാളെ മരിച്ചു നിലയിൽ കണ്ടെത്തി.
ബാലുശ്ശേരി എരമംഗലം മുതുവത്ത് വലിയാവുള്ളതിൽ ലോഹിതാക്ഷനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി അത്തോളി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ 6 മണിയോടെ കാൽ നടയാത്രക്കാരാണ് ഒരാൾ തോട്ടിൽ വീണ് കിടക്കുന്നതായി കണ്ടത്. കാല് മുകളിലേക്കായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എം എം സി യിൽ എത്തിച്ചു, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. പോലീസ് അന്വേഷണം ആരംഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *