കോഴിക്കോട്: ബി ജെ പി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് എന്ന് ആരോപിച്ച് കോഴിക്കോട് കായണ്ണയിലെ ബിജെപിയില്‍ ചേരിതിരിവ്.വിമത വിഭാഗം ലോട്ടസ് ആര്‍മി എന്ന കൂട്ടായ്മ
രൂപീകരിച്ചു.വിഷയത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ക്രമക്കേടില്‍ നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.
ആരോപണ വിധേയനായ രാജേഷ് കായണ്ണയ്ക്ക് വീണ്ടും ഭാരവാഹിത്വം നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. 2004ല്‍ ആണ് കായണ്ണയില്‍ ബിജെപി ഓഫീസുമായി ബന്ധപ്പെട്ടുള്ള ശിലാസ്ഥാപനം നടന്നിരുന്നത്. പിന്നീട് ഓഫീസ് പണിയാന്‍ ആവശ്യമായ സാധന സാമഗ്രികള്‍ ഇറക്കുകയും എന്നാല്‍ അത് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോവുകയും ചെയ്‌തെന്ന ആരോപണമാണ് പ്രധാനമായും അവിടെ ഉള്ള വിമതപക്ഷം ഉയര്‍ത്തുന്നത്.
ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീടും സ്വീകരിച്ചതെന്നും ആരോപിച്ചാണ് വിമത വിഭാഗം സമാന്തര പ്രവര്‍ത്തനങ്ങളുമായി ലോട്ടസ് ആര്‍മി രൂപീകരിച്ചിരിക്കുന്നത്.