കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കവേ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കണ്ണൂർ : ബൈക്കിൽ സഞ്ചരിക്കവേ, തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കണ്ണൂർ പിണറായി പാറപ്രം റോഡൽ ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പാറപ്രം എടക്കടവിലെ ഷിജിത്തിന് നട്ടെല്ലിന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. . ലോറി കടന്ന് പോയ ശേഷം, വളവ് തിരിഞ്ഞ് മുന്നോട്ട് വരുന്നതിനിടെയാണ് തെങ്ങ് വീണത്.
കണ്ണൂരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നുദിവസം പ്രവേശനമില്ല. ക്വാറികളുടെ പ്രവർത്തനവും മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ് നൽകി.