കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. ഫറോക്കിനടുത്ത് മണ്ണൂരിലാണ് സംഭവം ഉണ്ടായത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Recent Posts
- ഗ്രേഡ് എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതി കീഴടങ്ങി
- പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
- വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ
- ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ
- വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു
Recent Comments
No comments to show.