x
NE WS KE RA LA
Accident Kerala

ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
  • PublishedApril 19, 2025

തിരുവനന്തപുരം:കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന്‍ വീട്ടില്‍ ജി.മഹേഷ്( 23) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെ ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെ രക്ഷിക്കാനായി നാട്ടുകാർ പെട്ടെന്ന് തന്നെ വിഴിഞ്ഞം പോലീസിലും 108 ആംബുലന്‍സിലും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി യുവാവിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അപകട സ്ഥലത്ത് നിന്ന് ബൈക്ക് പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രിയോടെ ബന്ധുക്കളെത്തി. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്ത് വ്യക്തമാക്കി. നിര്‍മ്മാണ തൊഴിലാളിയാണ്‌ മരിച്ച മഹേഷ്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *