x
NE WS KE RA LA
Accident Kerala

ജെസിബിയ്ക്ക് അടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ജെസിബിയ്ക്ക് അടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
  • PublishedFebruary 19, 2025

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിൽ ജെസിബിയ്ക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ തുറവൂർ സ്വദേശി പ്രവീൺ ആർ (39) ആണ് മരിച്ചത്. ചന്തിരൂർ സെന്‍റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.

ഉയരപാത നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് ജെ സി ബി പിന്നോട്ട് എടുത്തപ്പോൾ പിന്നിലുണ്ടായിരുന്ന യുവാവ് ജെസിബിയുടെ അടിയിൽപെടുകയായിരുന്നു. ജെസിബി പിന്നോട്ട് എടുത്തതോടെ യുവാവ് ബൈക്കിൽ നിന്ന് വീഴുകയും. ഇതോടെ ജെസിബിക്ക് അടിയിൽപെടുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *