x
NE WS KE RA LA
Crime Kerala

ബിജു ജോസഫ് കൊലക്കേസ്: മരണത്തിന് കാരണം ക്വട്ടേഷൻ സംഘമെന്ന് അയൽവാസി

ബിജു ജോസഫ് കൊലക്കേസ്: മരണത്തിന് കാരണം ക്വട്ടേഷൻ സംഘമെന്ന് അയൽവാസി
  • PublishedMarch 24, 2025

ഇടുക്കി: ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുൻപ് രണ്ടു തവണ ക്വട്ടേഷൻ നൽകിയതറിയാമെന്ന് അയൽവാസി പ്രശോഭ് പറഞ്ഞു. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൊച്ചിയിലെ കണ്ടെയ്നർ സാബുവിന്റെ അനുയായികൾക്കാണ് കൊട്ടേഷൻ നൽകിയത് എന്നും പ്രശോഭ് വ്യക്തമാക്കി. കൃത്യത്തിൽ കണ്ടെയ്നർ സാബുവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അയൽവാസി പ്രശോഭിന്റെ വെളിപ്പെടുത്തൽ.

വീട് ആക്രമിക്കാൻ ആയിരുന്നു സാബുവിന്റെ പദ്ധതി എന്നും . ഇതിൽ താല്പര്യമില്ലാത്തതിനെ തുടർന്ന് ജോമോൻ പിന്മാറുകയായിരുന്നു. തുടർന്നാണ് സാബുവിനെ അനുയായിയും കാപ്പ ചുമത്തപ്പെട്ട ആഷിക്കിന് ക്വട്ടേഷൻ നൽകിയത്. 6 ലക്ഷം രൂപയ്ക്കാണ് കൊട്ടേഷൻ നൽകിയതെന്നാണ് വിവരം എന്നും പ്രശോഭ് വെളിപ്പെടുത്തി .

ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങാൻ ആയിരുന്നു ജോമോന്റെ ലക്ഷ്യമെന്നും . ജോമോനും ബിജുവും തമ്മിലുള്ള തർക്കത്തിൽ നേരത്തെ മധ്യസ്ഥത വഹിച്ചയാളാണ് പ്രശോഭ്. ജോമോൻ പറഞ്ഞത് അനുസരിച്ച് ആണാ മധ്യസ്ഥ ചർച്ച നടത്തിയത്. എന്നാൽ പണം ഒന്നും നൽകാനില്ലെന്ന് ആയിരുന്നു ബിജുവിനെ മറുപടിയൊന്നും പ്രശോഭ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *