ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്: ദുല്‍ഖറിനെയും ഇ ഡി വിളിപ്പിക്കും
കൊച്ചി : ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ ഇ ഡി അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം നടക്കുന്നത്. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി . നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പൺ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.