x
NE WS KE RA LA
Entertainment

ഭാമയുടെ രണ്ടാം തുടക്കം! ‘അവസാനം വരെയും രഹസ്യമാക്കി വച്ചു, നീ എന്നാലും പറഞ്ഞില്ലല്ലോ’ എന്ന പരാതി; സുമതിവളവിലെ മാളു

ഭാമയുടെ രണ്ടാം തുടക്കം! ‘അവസാനം വരെയും രഹസ്യമാക്കി വച്ചു, നീ എന്നാലും പറഞ്ഞില്ലല്ലോ’ എന്ന പരാതി; സുമതിവളവിലെ മാളു
  • PublishedAugust 1, 2025

മാളു എന്ന കഥാപാത്രമായിട്ടാണ് ഭാമ ചിത്രത്തില്‍ എത്തുന്നത് . സിനിമയുടെ ഫസ്റ്റ് ഷോ വരുന്നതു വരെ അതീവ രഹസ്യമാക്കി വച്ചിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സുമതി വളവും കൂട്ടരും കല്ലേലിക്കാവും ജനമനസുകളിലേക്ക് കയറിക്കഴിഞ്ഞു. നെഗറ്റീവ് ആയ ഒരു റിപ്പോര്‍ട്ടുപോലും എവിടെയും കേള്‍ക്കാനുമില്ല. സിനിമ വമ്പന്‍ വിജയം ആഘോഷിക്കുമ്പോള്‍ സുമതിവളവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണു ഭാമ എന്ന നടി അഭിനയത്തിലേക്ക് വരുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമകളിലും തിളങ്ങിനിന്ന ഭാമയുടെ രണ്ടാവരവ് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ എന്നതാണ് ഏറ്റവും വലിയ കാര്യം.

സിനിമ റിലീസ് ചെയ്യുന്ന അവസാന നിമിഷം വരെയും ഈ കാര്യം രഹസ്യമായിരുന്നു. ഭാമയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ഒന്നും ഈ വിവരം പുറത്തുവിട്ടിരുന്നില്ല. പകരം ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റുകള്‍ എല്ലാം ഭാമ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയിരുന്ന ഭാമ ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല .

വിവാഹത്തോടെ കുഞ്ഞായശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ഭാമ ഇന്ന് സിംഗിള്‍ മദര്‍ ആണ്. ഏക മകള്‍ ആണ് ഭാമയ്ക്ക് ഗൗരി. കുഞ്ഞിന് ഒരു പ്രായം ആയശേഷം ആണ് തിരിച്ചുവരവ് ഭാമ നടത്തിയത്. ഇന്നും ആ പഴയ ക്യൂട്ട് ഭാമ തന്നെയാണ് ഞങ്ങള്‍ക്ക് മുന്‍പില്‍ എത്തിയതെന്നാണ് ആരാധകര്‍ സിനിമ കണ്ട ശേഷം പറയുന്നത്.

‘നീ എന്നാലും ഒരു വാക്ക് മിണ്ടിയില്ലല്ലോ’ എന്ന പരാതിയോടെയാണ് ഭാമയുടെ രണ്ടാം വരവിനെ സ്‌നേഹത്തോടെ മേജര്‍ രവി സ്വീകരിച്ചത്. സത്യത്തില്‍ ഞെട്ടിപ്പോയി നിന്നെ കണ്ടപ്പോള്‍ അത്രയും സര്‍പ്രൈസ് ആയി പോയി എന്നാണ് മേജര്‍ രവി പറഞ്ഞത്. മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *