ഭക്തകവി സൂർദാസ് ജയന്തി സുർസാഗർ മെയ് 12 ന്

കോഴിക്കേക്കോട്: ഭിന്നശേഷിയുള്ള സഹോദരങ്ങളുടെ സമഗ്രവൈഭവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമാണ് സക്ഷമ അഥവാ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാൻ മണ്ഡൽ.
സൂർദാസിന്റെ ജന്മദിനം ഈ വർഷം സക്ഷമ ദേശ വ്യാപകമായി എല്ലാ ജില്ലകളിലും സൂർസാഗർ 2025 എന്ന പേരിൽ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വരികയാണ്. കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ ഭക്തകവി സൂർദാസ് ജയന്തി മെയ് 12 ന് തിങ്കളാഴ്‌ച കോഴിക്കോട് ചാലപ്പുറത്തെ കേ സരി ഭവനിൽ പരമേശ്വരം ഹാളിൽ വച്ച് സംഘടിപ്പിക്കും.
ജില്ലയിലെ നൂറിൽപരം ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും അനുഭാവികളും ഉൾപ്പെടെ 300 ഓളം ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടി ദേശീയ ഭിന്ന ശേഷി കമ്മീഷണർ ഡോ.എസ്. ഗോവിന്ദ രാജ് ഉദ്ഘാടനം നിർവ്വഹിക്കും.
ചടങ്ങിൽ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ. കാവാലം ശശികുമാർ സൂർദാസ് അനുസ്മരണ പ്രഭാഷണം നടത്തും. മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി പൂജ്യ. സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹഭാഷണം നടത്തും. കോഴിക്കോട് ജെ. ഡി . ടി. സ്പെഷ്യൽ സ്‌കൂൾ അഡ്‌മിനിസ്ട്രേറ്ററായ സറീന ടീച്ചർ ആശംസാഭാഷണം നടത്തും. ദിവ്യാംഗ സഹോദരിയായ പി.കെ.നഫീസക്ക് ഇലക്ട്രോണിക് വീൽചെയർ വേദിയിൽ സക്ഷമയുടെ സ്നേഹോപഹാര സേവാസമർപ്പണമായി നൽകും.
ചടങ്ങിൽ സ്വാഗതസംഘം പ്രസിഡണ്ട് അഡ്വ. ഇ കെ. സന്തോഷ് കുമാർ അധ്യ ക്ഷത വഹിക്കും. തുടർന്ന് കോഴിക്കോട്ടെ പ്രശസ്‌ത മോഹിനിയാട്ടം നർത്തകി പ്രസന്ന പ്രകാശ് ഭക്തസൂർദാസ് ഭജൻസിന് നൃത്തം അവതരിപ്പിക്കും
ഉച്ചയ്ക്ക് 3.30 വരെ ദിവ്യാംഗ കലാ പ്രതിഭകളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. 3.30ന് നടക്കുന്ന സമാപനസഭ പ്രശസ്ത സംഗീ ത സംവിധായകൻ . കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ സീരിയൽ താരം . വിനോദ് കോവൂർ ചടങ്ങിൽ മുഖ്യാതിഥിയാകും. പ്രശസ്‌ത കവി പി. പി ശ്രീധരനുണ്ണി ആശംസയർപ്പിക്കും. സംസ്ഥാന സമിതി അംഗം ശ്രീമതി സി. എസ്. സത്യമാമ അധ്യക്ഷത വഹി ക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ. സി. കെ. സുഭാഷ് കൃതജ്ഞത പ്രകാശിപ്പിക്കും.
കൂടാതെ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന എല്ലാ ദിവ്യാംഗ പ്രതിഭകൾ ക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ Adv ഇ കെ സന്തോഷ് കുമാർ,പി പ്രകാശൻ, സത്യഭാമ, പി ഗോപകുമാർ
സുനില സുന്ദരി എന്നിവർ പങ്കെടുത്തു