ബി ഇ എഫ് ഐ അഖിലേന്ത്യാ വനിതാ കൺവെൻഷൻ: ആവേശമായി വനിതകളുടെ ടുവിലർ റാലി
കോഴിക്കോട്: ഫെബ്രുവരി 7, 8 തിയ്യതികളിൽ കോഴിക്കോട് എ കെ ജി ഹാളിൽ നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഞ്ചാമത് അഖിലേന്ത്യ വനിതാ സമ്മേളനത്തിൻ്റെ മുന്നോടിയായി വനിതകളുടെ നേതൃത്വത്തിൽ ടൂ വീലർ റാലി സംഘടിപ്പിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിന് മുന്നിൽ നിന്ന് കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുജാത കൂടത്തിങ്ങൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പുഷ്പ ജംങ്ങ്ഷൻ, AKG ഓവർ ബ്രിഡ്ജ്, ഫ്രാൻസിസ് റോഡ്,സൗത്ത് ബീച്ച്, ഫ്രീഡം സ്ക്വയർ, ബീച്ച് ഹോസ്പിറ്റൽ,ടാഗോർ ഹാൾ, സി. എച്ച് ഓവർ ബ്രിഡ്ജ്, മാനാഞ്ചിറ, മുതലക്കുളം, പാളയം വഴി നഗരംചുറ്റിയ റാലി കല്ലായ് റോഡിൽ കേരള ബാങ്കിന് മുന്നിൽ സമാപിച്ചു. ബി ഇ എഫ് ഐ ജില്ലാ പ്രസിഡൻ്റ് എൻ മീന, ജില്ലാ കമ്മറ്റി അംഗങ്ങളായ ആൻസില കെ, രാഗിഷ വി പി, സിന്ധു ടി, അനഘ കോറോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.