കൊല്ലം: ബിയർകുപ്പി വിവാദത്തിൽ പ്രതികരണവുമായി സിപിഎം വനിതാ നേതാവ് ചിന്ത ജെറോം രംഗത്ത് . അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങളെന്ന് ചിന്ത ജെറോം പറഞ്ഞു . സമ്മേളനത്തിൽ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത്. താൻ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതിൽ വെള്ളം കുടിച്ചെന്നും. സൈബർ ആക്രമണത്തിലെ തുടർനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത അറിയിച്ചു.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കരിങ്ങാലി വെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ചിന്ത ജെറോം. എല്ലാ വിവാദങ്ങളും ഇത്രയേ ഉള്ളൂ എന്ന് ജനങ്ങൾക്ക് മനസിലായെന്നും ഇത് സിപിഎമ്മിനെതിരെ നടക്കുന്ന ആക്രമണമാണെന്നും ചിന്ത വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്ക് കുറിപ്പിലും ചിന്ത ജെറോം പ്രതികരിച്ചു.