x
NE WS KE RA LA
Uncategorized

കര്‍ഷകനു നേരെ കരടിയുടെ ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്

കര്‍ഷകനു നേരെ കരടിയുടെ ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്
  • PublishedJanuary 29, 2025

തേനി: തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനു സമീപം കര്‍ഷകനു നേരെ കരടിയുടെ ആക്രമണം. സംഭവത്തിൽ മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശി ഗോപാലിനെ (60) ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഏഴിന് പെരുമാള്‍ കോവില്‍ ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് ഗോപാലിനൊപ്പം സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി രാമറും ഉണ്ടായിരുന്നു. രാമര്‍ ഓടി മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗോപാലിന്റെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് സൈഡില്‍ വച്ച ശേഷം കൃഷിയിടത്തേക്ക് കയറുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം.

നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ കരടി പിന്‍മാറുകയായിരുന്നു. ദേഹമാസഹലം കടിച്ച് കീറി. പരുക്ക് ഗുരുതരമായതിനാല്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്ന് മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *