ബീക്കൺ സാംസ്കാരികോത്സവം മാർച്ച് 13 ന്

കോഴിക്കോട്: കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ബീക്കൺ കാലിക്കറ്റിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 13 14 തീയതികളിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് 13ന് കോഴിക്കോട് ടൗൺഹാളിൽ വൈകുന്നേരം 5.30ന് നടക്കുന്ന പരിപാടിയിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം കോളേജ് മാഗസിനുകൾക്കുള്ള ബീക്കൺ അവാർഡ് സമർപ്പണം ദേവരാഗം സംഗീതസന്ധ്യ എന്നിവ ഉണ്ടാകും.
മികച്ച കോളേജ് മാഗസിനുകൾക്കുള്ള അവാർഡ് ദാനവും സാംസ്കാരികോത്സവത്തിൻ്റെ ഉദ്ഘാടനവും കവിയും എഴുത്തു കാരനും പ്രഭാഷകനുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും.
കാലിക്കറ്റ് ഏർപ്പെടുത്തിയ മാഗസിൻ അവാർഡിൽ ഒന്നാം സ്ഥാനം ഫാറൂഖ് കോളേജ് മാഗസിൻ ഒലി അർഹമായി. മികച്ച എഡിറ്റർ ആയി ഈ മാഗസിന്റെ എഡിറ്റർ റസീൻ മുഹമ്മദ് അർഹനായി. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
പുരസ്‌കാരങ്ങൾ കോഴിക്കോട് ടൗൺഹാളിൽ വച്ച് നടത്തുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അവാർഡ് നിർണായ സമിതി ചെയർമാൻ ആർ മോഹൻ, ബീക്കൺ പ്രസിഡന്റ് ടി സേതുമാധവൻ നായർ , ബീക്കൺ സെക്രെട്ടറി കെ ജെ തോമസ്, ബീക്കൺ വൈസ് പ്രസിഡന്റ് വി ഹരി നാരായണൻ , ബീക്കൺ ജോയിൻ സെക്രെട്ടറി പി അജിത് കുമാർ, ബീക്കൺ ട്രഷറർ കെ സി ശ്രീമാനുണ്ണി എന്നിവർ പങ്കെടുത്തു.