x
NE WS KE RA LA
Kerala

കോഴിക്കോട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് അപകടം; നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് അപകടം; നാലുപേര്‍ക്ക് പരിക്ക്
  • PublishedMay 21, 2025

കോഴിക്കോട്: രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് അപകടം. നാലുപേര്‍ക്ക് പരിക്ക്. തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്. വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ വീട് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാല്‍ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആല്‍മരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റ വേലായുധൻ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനം നടത്തി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടില്‍ നിന്ന് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *