ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കൗൺസിൽ 27 ന്

കോഴിക്കോട് : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ 46-ാ0 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോഴിക്കോട് ജില്ലാ കൗൺസിലും പൊതുസമ്മേളനവും സംഘടിപ്പിക്കും. ഏപ്രിൽ 27ന് ഞായറാഴ്ച രാവിലെ 9.00 മണിക്ക് കോഴിക്കോട് ബീച്ചിലുള്ള കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ വച്ച് നടക്കുന്ന പരിപാടി ഡോ. ശ്രീജു എസ്എസ് ഐആർഎസ്, ജോയിൻറ് കമ്മീഷണർ സിജിഎസ്ടി, കോഴിക്കോട്, പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കോഴിക്കോട് ജില്ലയിലെ എ എം എ ഐ അംഗങ്ങളും സംസ്ഥാന നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും .
എ.വി.വി.വി.എസ്. രാമദാസ് വൈദ്യർ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്,ഡോ.ചാത്തു (റിട്ട സീനിയർ മെഡിക്കൽ ഓഫീസർ ISM)വിനും
സാകല്യ യുവ സംരംഭക അവാർഡ് ഡോ.ഷംന ജവഹറലി (ഡോ.ഷംനാസ് ആരോഗ്യമിത്രം ക്ലിനിക്സും
കോഴിക്കോട്ടില്ലയിലെ 11 ഏരിയകളിൽ 2024-25 വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച ഏരിയക്കുള്ള അവാർഡ് എന്നിവ ചടങ്ങിൽ സമ്മാനിക്കും.
കൂടാതെ ആയുർവേദത്തിനും സംഘടനയ്ക്കും മികച്ച സംഭാവനകൾ നൽകിയ ഡോ.ദിലീപ് കുമാർ മിഷൻ സ്റ്റാർട്ടപ് – 25). ശ്രീ.ഗിരീഷ് (ഡെ. ഡയരക്ടർ DIC,കോഴിക്കോട്)എന്നിവരെ ചടങ്ങിൽ ആദരിക്കും.
കൂടാതെ ആരോഗ്യ മേഖലയുമായി ബന്ധപ്പെടുന്ന നിരവധി വിഷയങ്ങൾ ഈ സമ്മേളന വേദിയിൽ ചർച്ചയാകുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ
ഡോ.വിജയഗോപാൽ എ വി(ചെയർമാൻ ഓർഗനൈസിങ്ങ് കമ്മിറ്റി)
ഡോ.റീജ മനോജ് എ.എം.എ.ഐ. കോഴിക്കോട് ജില്ല പ്രസിഡന്റ്
ഡോ.അനൂപ് വി പി എ.എം.എ.ഐ. ജില്ല സെക്രട്ടറി
ഡോ. സുധീർ എം .സി എ.എം.എ.ഐ. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ
ഡോറിഥിമ കെ എ അമൽ ജില്ല വനിത കമ്മിറ്റി വൈസ്‌ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു