x
NE WS KE RA LA
National

ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു
  • PublishedJune 11, 2025

ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര മാറ്റി. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളാണ് യാത്ര മാറ്റാൻ കാരണം എന്ന് റിപ്പോർട്ട് . ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് വൈകുന്നേരം വൈകിട്ട് 5.30ന് ആയിരുന്നു വിക്ഷേപണം നിശ്ചയിച്ചത്.

എന്നാൽ കെന്നഡി സ്പേസ് സെന്ററിൽ ഭാ​ഗത്ത് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യമായിരിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. നാല് ക്രൂ അം​ഗങ്ങളായിരുന്നു ഇന്ന് യാത്ര തിരിക്കാനിരുന്നത്. ഇന്നലെ നടത്താനിരുന്ന ദൗത്യം ശക്തമായ കാറ്റിനെ തുടർന്നായിരുന്നു ഇന്നത്തേക്ക് മാറ്റിയത്.

ആക്‌സിയം സ്‌പേസ്, നാസ, ഐ എസ് ആർ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *